സയ്ജാസ് കല്ലൂരാവി ഹാഫിളായ മുനവ്വിറലി ശിഹാബ് തങ്ങളുടെ മകന് സ്നേഹോപഹാരം നല്‍കി

LATEST UPDATES

6/recent/ticker-posts

സയ്ജാസ് കല്ലൂരാവി ഹാഫിളായ മുനവ്വിറലി ശിഹാബ് തങ്ങളുടെ മകന് സ്നേഹോപഹാരം നല്‍കി

 




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സയ്ജാസ് കല്ലൂരാവി വിശുദ്ദ ഖുര്‍ആന്‍ മന:പാഠമാക്കിയ പാണക്കാട്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ  പുത്രന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് സ്‌നേഹപഹാരം നല്‍കി. ഉദുമ സി എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷെരീഫ് പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സ്‌നേഹോപഹാരം കൈമാറി.

സയ്ജാസ്  സ്‌നേഹോപഹാരം കൈമാറുന്ന മഹനീയ ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്ജാസ് ചാരിറ്റി സെല്‍ ജിസിസി ചെയര്‍മാന്‍ മുസമ്മില്‍ കല്ലൂരാവി, കണ്‍വീനര്‍ ഗോള്‍ഡന്‍ ഷെരീഫ്, സയ്ജാസ് സെക്രട്ടറി സവാദ് കല്ലൂരാവി, കെപി അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments