ബ്രിട്ടനില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍

LATEST UPDATES

6/recent/ticker-posts

ബ്രിട്ടനില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക് ഒമിക്രോണ്‍

 



തിരുവനന്തപുരം | കേരളത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇക്കഴിഞ്ഞ ആറിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഡിസംബര്‍ എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. രോഗിയുടെ ഭാര്യക്കും ഭാര്യയുടെ മാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. രോഗബാധിതന് പ്രാദേശിക സമ്പര്‍ക്കമില്ല. രോഗബാധിതനൊപ്പം വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.  149 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.


നേരത്തെ ആന്ധ്ര പ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. അയര്‍ലണ്ട് സന്ദര്‍ശനം കഴിഞ്ഞെത്തിയ വ്യക്തിയാണ് രോഗ ബാധിതനായത്. 37കാരനായ ഇയാള്‍ നവംബര്‍ 27നാണ് മുംബൈ വഴി വിശാഖപട്ടണത്തിലെത്തിയത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി. ഇന്നലെ ഡല്‍ഹിയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments