ഹെലികോപ്‌ടർ അപകടം; ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുത്തു

LATEST UPDATES

6/recent/ticker-posts

ഹെലികോപ്‌ടർ അപകടം; ദൃശ്യങ്ങൾ പകർത്തിയ ഫോൺ കസ്റ്റഡിയിലെടുത്തു



തമിഴ്‌നാട്ടിലെ കൂനൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൈനിക ഹെലികോപ്റ്റര്‍ എംഐ17-വി5 തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ എടുത്ത മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും സൈനിക ഉദ്യോഗസ്ഥരുമുള്‍പ്പെടെ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ വിശദ പരിശോധനയ്ക്കായി പൊലീസിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.


മലയാളിയായ കോയമ്പത്തൂര്‍ തിരുവളളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ വൈ ജോയിയാണ് വീഡിയോ പകര്‍ത്തിയത്. ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കുന്നത്.

വീഡിയോ എടുത്ത ജോയിയും സുഹൃത്ത് എച്ച് നാസറും കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. സംഭവസമയത്തെ കാലാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.


Post a Comment

0 Comments