കാഞ്ഞങ്ങാട് നഗരത്തിൽ പട്ടാപകൽ പ്രവാസിയെ കൊള്ളയടിച്ചു, 3 പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ പട്ടാപകൽ പ്രവാസിയെ കൊള്ളയടിച്ചു, 3 പേർ പിടിയിൽ

 കാഞ്ഞങ്ങാട്:  പരിചയം നടിച്ച് യുവാവിൽ നിന്ന് മൊബൈൽഫോണും പണവും തട്ടിപ്പറിച്ച് സംഘത്തെ ഹോസ്ദുർഗ് എസ്.ഐ കെ. പി സതീഷും സംഘവും അറസ്റ്റ് ചെയ്തു. ഏഴാംമൈലിലെ തൗഫീഖ് ( 30 ) മാവിലാ കടപ്പുറത്തെ നസീർ (40), കാഞ്ഞങ്ങാട് ആവിയിലെ സലാം (42) എന്നിവരാണ് അറസ്റ്റിലായത്. 

അജാനൂർ ഇട്ടമ്മലിലെ ഗൾഫുകാരൻ മുഹമ്മദിൻ്റെ 25000 രൂപ വിലവരുന്ന മൊബൈൽ ഫോണും, 3000 രൂപയുമാണ് തട്ടിപ്പറിച്ചത്. കാഞ്ഞങ്ങാട് മെയിൻ റോഡിലെ മൗലവി ബുക്ക് സ്റ്റാളിനു മുന്നിൽ  സുഹൃത്തിനോട്  സംസാരിച്ച കാറിലിരി ക്കുമ്പോഴാണ് സംഘം പരിചയം നടിച്ച് സമീപത്തെത്തിയത്. മൊബൈലും പണവും തട്ടിപ്പറിച്ചതിനു ശേഷം വിവരം പുറത്തുപറഞ്ഞാൽ  കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം    രക്ഷപ്പെട്ടത്. അതിനിടെ പൊലീസിന് ലഭിച്ച ഒരു ഫോൺ നമ്പറിൽ വിളിച്ച് പ്രതികളെ പിന്തുടർന്ന് ചെറുവത്തൂരിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments