കേരളത്തിൽ അത്യാധുനിക ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ യുഎഇ; ഉറപ്പുലഭിച്ചെന്ന് മുഖ്യമന്ത്രി

LATEST UPDATES

6/recent/ticker-posts

കേരളത്തിൽ അത്യാധുനിക ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ യുഎഇ; ഉറപ്പുലഭിച്ചെന്ന് മുഖ്യമന്ത്രി

 



തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ ഒരുങ്ങി യുഎഇ. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്‌ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്നും ഇതിൽ ഒന്ന് കേരളത്തിലാവുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി ഉറപ്പുനൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്‌റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്‌ടിക്കാൻ ബൃഹത്തായ ഈ പദ്ധതി ഉതകുമെന്നതിൽ സംശയമില്ലെന്നും മുഖ്യമന്ത്രി കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ്:


കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് യുഎഇ ഉറപ്പു നൽകി. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്‌ഥാപിക്കാനാണ് യുഎഇ ഗവൺമെന്റ് ലക്ഷ്യമിടുന്നത്. അതിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന അഭ്യർഥന ഇന്നു നടന്ന കൂടിക്കാഴ്‌ചയിൽ യുഎഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി സ്വീകരിച്ചു. വിശാദാംശങ്ങൾ ടെക്നിക്കൽ ടീമുമായി ചർച്ചചെയ്യുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്‌തു.


കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്‌ടിക്കാൻ ബൃഹത്തായ ഈ പദ്ധതി ഉതകുമെന്നതിൽ സംശയമില്ല. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്‌ക്കും യുഎഇ സർക്കാർ നൽകുന്ന പിന്തുണയ്‌ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു.

Post a Comment

0 Comments