വെള്ളിയാഴ്‌ച, ഡിസംബർ 17, 2021

 




കാഞ്ഞങ്ങാട്: മംഗലാപുരത്തുനിന്നും കൊച്ചിയിലേക്ക് പെട്രോളിയം ഉൽപ്പന്നവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു. വെളളിയാഴ്ച പുലർച്ചേ നാലേമുക്കാലോടെ ചിത്താരി പാലത്തിനും ചാമുണ്ഡിക്കുന്നിനും ഇടയിൽ കെ .എസ് . ടി  പി റോഡിലാണ് സംഭവം ടാങ്കർ ലോറിയുടെ പിറകിലെ ഇടതു വശത്തെ ടയറിലെക്കുള്ള ഏയർ പൈപ്പ് ജാം ആയതിനാലാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നു ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ വി.എസ് ജയരാജൻ, ഫയർ ആൻറ് റെസ്ക്യം ഓഫിസർമാരായ വി.എം വിനീത്, പി. വരുൺരാജ്, ഹോംഗാർഡ് നാരായണൻ , ഹോസ്ദുർഗ് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ