ട്രെയിൽ തട്ടി മരിച്ചത് കാഞ്ഞങ്ങാട്ട് വസ്ത്ര സ്ഥാപനം നടത്തുന്ന രാജസ്ഥാൻ സ്വദേശിനി;ആത്മഹത്യയാണെന്ന് പ്രാഥമിക വിവരം

LATEST UPDATES

6/recent/ticker-posts

ട്രെയിൽ തട്ടി മരിച്ചത് കാഞ്ഞങ്ങാട്ട് വസ്ത്ര സ്ഥാപനം നടത്തുന്ന രാജസ്ഥാൻ സ്വദേശിനി;ആത്മഹത്യയാണെന്ന് പ്രാഥമിക വിവരം

 


കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്ര സ്ഥാപനം ഉടമയായ  രാജസ്ഥാൻ സ്വദേശിയുടെ ഭാര്യയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ    കണ്ടെത്തിയ സംഭവത്തിൽ ഹൊസ് ദുർഗ് പോലീസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചു. യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചതായാണ് പ്രാഥമിക വിവരം. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിക്കാറാമിൻ്റെ  ഭാര്യ കവിത ( 21 ) യാണ് മരിച്ചത്. കോട്ടച്ചേരി ബസ്സ്റ്റാൻഡിനു സമീപം ഇരുവരും വസ്ത്ര സ്ഥാപനം നടത്തുകയാണ്. സിക്കാറാം  രാവിലെ ജിംനേഷ്യത്തിൽ പരിശീലനത്തിനായി പോയി  തിരിച്ചെത്തുമ്പോഴേക്കും കവിതയെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് അജ്ഞാത യുവതിയെ തീവണ്ടിതട്ടി മരിച്ച നിലയിൽ ഇഖ്ബാൽ ഗേറ്റിന് സമീപത്ത് കണ്ടെത്തിയത്. അതിനിടെ സിക്കാറാം  ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  അന്വേഷണത്തിനിടയിലാണ് മരിച്ചത് കവിതയാണെന്ന് മനസ്സിലായത്. ഇവർക്ക് രണ്ടു വയസുള്ള കുട്ടിയുണ്ട്. കുട്ടിയെ ഒരുവർഷംമുമ്പ് രാജസ്ഥാനിലെ ബന്ധുവീട്ടിൽ കൊണ്ടു വിട്ടിരുന്നു. ബിസിനസ് തിരക്കിനിടയിൽ കുഞ്ഞു കുട്ടിയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് രാജസ്ഥാനിൽ കൊണ്ട് വിട്ടിരുന്നത്.

Post a Comment

0 Comments