പി.ടി തോമസ് കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവ്

LATEST UPDATES

6/recent/ticker-posts

പി.ടി തോമസ് കാസര്‍കോട് ജില്ലയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന നേതാവ്

 


കാഞ്ഞങ്ങാട്: ഇന്ന്   നിര്യാതനായ പി.ടി തോമസ് കാസര്‍കോട് ജില്ലയുമായി ഏറ്റവും ആത്മബന്ധം സൂക്ഷിച്ചിരു നേതാവായിരുന്നു. ജില്ലയില്‍ കോഗ്രസ് നേതാക്കളുമായും അണികളുമായും ഉമ്മന്‍ചാണ്ടി, രമേശ് ചെിത്തല, കെ സുധാകരന്‍ തുടങ്ങിയ കോഗ്രസ് നേതാകള്‍ക്കുളള രീതിയിലുള്ള ആത്മബന്ധം പി.ടിക്കുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 21നാണ് പി.ടി അവസാനമായി ജില്ലയില്‍ ഒരു പൊതു പരിപാടിക്കെത്തിയത് പി.ടിയുടെ ആത്മ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ എം അസൈനാര്‍ പറയുന്നു. സെപ്തംബര്‍ 21ന് ഡി.സി.സി സംഘടിപ്പിച്ച നേതൃ സംഗമത്തില്‍ സംബന്ധിക്കാനാണ് ജില്ലയില്‍ പി.ടി എത്തിയത്. ശേഷം ഒരുപാട് ബന്ധങ്ങളുള്ള കാഞ്ഞങ്ങാടും പി.ടി എത്തി. പി.ടിയുടെ മകന്‍ വിവാഹം കഴിച്ച മാവുങ്കാലിലെ വീട്ടിലും തുടര്‍ന്ന് മരണമടഞ്ഞ ഡോ. സുധാകരന്റെ വീട്ടിലും കയറി, മയ്യിച്ചയില്‍ ഹോട്ടലില്‍ നിന്നും ഊണും കഴിച്ചാണ് പി.ടി തോമസ് പോയതൊണ് വേദനയോടെ എം അസൈനാര്‍ ഓര്‍ക്കുത്. അര്‍ബുദം അടക്കമുള്ള രോഗങ്ങള്‍ കീഴടക്കി നില്‍ക്കുമ്പോഴും പി.ടി തോമസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുു. വര്‍ക്കിംഗ് പ്രസിഡന്റിന്റെ ചുമതലയില്‍ സെപ്തംബര്‍ അവസാനംവ രെ ഡി.സി.സി സംഘടിപ്പിച്ച നേതൃ യോഗങ്ങളില്‍ വയനാടും കോഴിക്കോടുമെല്ലാം പി.ടി എത്തിയിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വായനയും എഴുത്തും ചേര്‍ന്ന് നില്‍ക്കു സാംസ്‌കാരിക രാഷ്ട്രീയമുഖമായിരുന്നു പി.ടിയുടെത്. ജില്ലയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എും ഊര്‍ജം നല്‍കിയിരുന്ന നേതാവ് കൂടിയായിരുന്നു പി.ടി തോമസ്.

Post a Comment

0 Comments