കാണാതായ പതിനാറുകാരി രാത്രി വീട്ടിൽ തിരിച്ചെത്തി

LATEST UPDATES

6/recent/ticker-posts

കാണാതായ പതിനാറുകാരി രാത്രി വീട്ടിൽ തിരിച്ചെത്തിതൃക്കരിപ്പൂർ: രാവിലെ കാണാതായ പതിനാറുകാരി രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പടന്ന കടപ്പുറത്തെ വീട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയാണ് രാത്രി വീട്ടിൽ തിരിച്ചെത്തിയത്. സ്കൂളിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറപ്പെട്ട പെൺകുട്ടി വൈകുന്നേരം വീട്ടീൽ തിരിച്ചെത്താത്തതിനാൽ രക്ഷിതാക്കൾ ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു.


പരാതിയിൽ ചന്തേര പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയത്. കുമ്പളയിലെ പെൺസുഹൃത്തിനൊപ്പം കർണ്ണാടക മടിക്കേരിയിൽ പോയതാണെന്നാണ് വിദ്യാർത്ഥിനി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.  കുട്ടിയെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments