മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

 



പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.


ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് ജയപ്രകാശിനെതിരെ കേസെടുത്തത്.

Post a Comment

0 Comments