വെള്ളക്കെട്ടിൽ വീണ് മരിച്ച സ്കൂൾ വിദ്യാർഥി അഫ്നാസിന്റെ മയ്യത്ത് ഖബറടക്കി

വെള്ളക്കെട്ടിൽ വീണ് മരിച്ച സ്കൂൾ വിദ്യാർഥി അഫ്നാസിന്റെ മയ്യത്ത് ഖബറടക്കി



കാഞ്ഞങ്ങാട്: ശനിയാഴ്ച പുഞ്ചാവി  വെള്ളക്കെട്ടിൽ വീണ് മരിച്ച സ്കൂൾ വിദ്യാർഥി  അഫ്നാസിന്റെ മയ്യത്ത് ഖബറടക്കി. ഞാണിക്കടവ് ജമാഅത്ത് പള്ളി ഖബർ സ്ഥാനിലാണ് ഖബറടക്കിയത്.

ശനിയാഴ്ച വൈകീട്ടോടെയാണ് ഹോസ്ദുർഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം തരത്തിൽ പഠിക്കുന്ന  ഞാണിക്കടവിലെ കെ.എൽ നാസർ - സുഹറ ദമ്പതികളുടെ മകൻ അഫനാസ് ഒഴിഞ്ഞ വളപ്   റിസോർട്ടിനു സമീപത്തെ  വെള്ളക്കെട്ടിനടുത്ത്  കളിച്ചു കൊണ്ടിരിക്കെയാണ് വീണത്.   കുട്ടകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിലാണ് തോട്ടിൽ വീണത്.  ബഹളം കേട്ട് ബന്ധുക്കളും നാട്ടുകാരുമെത്തി  പുറത്തെടുത്ത്  ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. തുടർന്ന് ജില്ലാ ആസ്പത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ അഫ്നാസിന്റെ മൃതദേഹം ഞായറാഴ്ച അഫ്നാസ് പഠിച്ച ഹിദായത്തുൽ ഇസ്ലാം ഞാണിക്കടവിലും ഹോസ്ദുർഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും വീട്ടിലും പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ച യോടെ ഖബറടക്കുകയായിരുന്നു.

എൻ എ നെല്ലിക്കുന്ന് എം.എൽ.എ , പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, നഗരസഭ ചെയർ പേഴ്സൺ കെ.വി സുജാത ,  മുസ്ലിം ലീഗ് നേതാക്കളായ കെ മുഹമ്മദ് കുഞ്ഞി,കെ.കെ. ജാഫർ, അഡ്വ.എൻ എ ഖാലിദ്,  സി.കെ റഹ്മത്തുള്ള നഗരസഭ കൗൺസിലർമാരായ കെ.കെ ബാലകൃഷ്ണൻ, നജ്മ തുടങ്ങിയവർ അഫ്നാസിനെ അവസാനമായി കാണാനെത്തിയിരുന്നു. അഫ്നാസിന്റെ സഹോദരങ്ങൾ : മുഹമ്മദ് അനസ്, മുഹമ്മദ് അജ്നാസ്

Post a Comment

0 Comments