സഞ്ചാരികളെ വരവേൽക്കാൻ ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസ്

LATEST UPDATES

6/recent/ticker-posts

സഞ്ചാരികളെ വരവേൽക്കാൻ ബേക്കൽ പുഴയിൽ ഇനി റിവർ ക്രൂയിസ്

 



ബേക്കൽ: കുടുംബ ശ്രീയുടെയും ഗോഡ്സ് ഓൺ കൺട്രി ക്ലബ് ൻ്റെയും നേതൃത്വത്തിൽ ആരംഭിച്ച റോ ആൻ്റ് ഡൈൻ ഉദുമ എം എൽ എ സി എച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്തു. കയാകിങ്ങിനും ലഘു ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉൽഘാടന സമ്മേളനത്തിൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ അധ്യക്ഷത വഹിച്ചു,  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസഡൻറ് കെ മണികണ്ഠൻ കയാകിംഗിൽ  ആദ്യ യാത്ര നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസ്‌നിൻ വഹാബ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയമാൻ വി.സൂരജ്, എ മണികണ്ഠൻ, ജയശ്രീ കെ.വി മുഹമ്മദ് കുഞ്ഞി ചോണായി ,അബ്ദുല്ല കുഞ്ഞി, രാധിക ടീ വി, ബി ആർ ഡി സി മാനേജറ്  രവീന്ദ്രൻ, മണി അതിക്കാൽ, മോഹൻ കുമാർ നാരംതട്ട , ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.   അനീഷ അംബുജാക്ഷൻ സ്വാഗതവും പള്ളിക്കര സി ഡി എസ് ചെയർ പേഴ്സൺ പത്മിനി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments