ചൊവ്വാഴ്ച, ഡിസംബർ 28, 2021

 



കാഞ്ഞങ്ങാട് : പുതിയ വീട് വെച്ച് അടുത്ത മാസം ഗൃഹപ്രവേശനം നടത്താനിരിക്കെ ബേങ്ക് ജീവനക്കാരന്‍ തൂങ്ങി മരിച്ചു നിലയില്‍.  ഹോസ്ദുര്‍ഗ്  സര്‍വീസ് സഹകരണ  ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരനും പത്രഎജന്റുമായ  ഉദയനഗര്‍ യുപി സ്‌കൂളിന് സമീപത്തെ  വരയില്യം ടി.വി.നാരായണന്‍ (45)നെയാണ്  വിട്ടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെതൂങ്ങിയ നിലയില്‍ കണ്ടത്. വിട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .പരേതരായ കവ്വായി അമ്പൂഞ്ഞിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ. വാണിശ്രീ .മക്കള്‍:നവനീത് ,നവജിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍) ,സഹോദരങ്ങള്‍: വല്‍സല ,ദാമോധരന്‍ ,രാജു,പ്രഭ, ഗീത ,

ഉണ്ണികൃഷ്ണന്‍ ,ശോഭ. മൃതദേഹം ജില്ലാശുപത്രിയില്‍ അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ