മുതിർന്ന അധ്യാപകൻ പെരിയയിലെ പി.കുഞ്ഞമ്പു നായരെ പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1988 SSLC ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ ആദരിച്ചു

LATEST UPDATES

6/recent/ticker-posts

മുതിർന്ന അധ്യാപകൻ പെരിയയിലെ പി.കുഞ്ഞമ്പു നായരെ പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1988 SSLC ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ ആദരിച്ചു

 



പള്ളിക്കര: മുതിർന്ന അധ്യാപകനും പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനുമായ പെരിയയിലെ പി.കുഞ്ഞമ്പു നായരെ പള്ളിക്കര ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ1988 വർഷത്തെ എസ്.എസ്.എൽ.സി കൂട്ടായ്മ വീട്ടിൽ ചെന്ന് ആദരിച്ചു. കൂട്ടായ്മ നടത്തിയ കുടുംബ സംഗമത്തിന്റെ ഭാഗമായാണ് ആദരിച്ചത്.

        കൂട്ടായ്മ ചെയർമാൻ സുകുമാരൻ പൂച്ചക്കാട് പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. കൺവീനർ ടി. അശോകൻ നായർ, ഇബ്രാഹിം കുഞ്ഞി, എ.മുഹമ്മദ് കുഞ്ഞി ബേക്കൽ, കെ.വി.രാജീവൻ, ദാക്ഷായണി രവിചന്ദ്ര, ശോഭനകുമാരി. സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments