ഡോ: പിഎ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭ: വി.ഡി സതീശൻ

LATEST UPDATES

6/recent/ticker-posts

ഡോ: പിഎ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭ: വി.ഡി സതീശൻ

 


പള്ളിക്കര: ഡോ.പിഎ ഇബ്രാഹിം ഹാജി വ്യത്യസ്ത മേഖലകളിൽ ജീവിതം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാത്വിക സ്വഭാവമുള്ള ഇബ്രാഹിം ഹാജി എപ്പോഴും മുഖത്ത് പുഞ്ചിരി കാത്തു സൂക്ഷിച്ചു കൊണ്ട് സൗമ്യമായാണ് പെരുമാറിയത്.

ജീവകാരുണ്യ പ്രവർത്തന രംഗത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു പിഎ ഇബ്രാഹിം ഹാജി. പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പള്ളിക്കര പൗരാവലി പള്ളിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുൻവശമുള്ള 

പി.എ കോമ്പൗണ്ടിൽ സംഘടിപ്പിച്ച പിഎ ഇബ്രാഹിം ഹാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദാനധർമ്മങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും പ്രകാശം പരത്തിയ ഉന്നതമായ മനുഷ്യസ്നേഹിയെയാണ് ഇബ്രാഹിം ഹാജിയുടെ മരണത്തോടെ നമുക്ക് നഷ്ടമായത്. വ്യാവസായി രംഗത്ത് നില കൊള്ളുമ്പോൾ തന്നെ വിദ്യാഭ്യാസ, സാമൂഹിക ജീവകാരുണ്യ  പ്രവർത്തനങ്ങളിലൂടെ ഒരു പിടി ആളുകൾക്ക് തണലായി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്, വി.ഡി സതീശൻ പറഞ്ഞു. 

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു. കെഇഎ ബക്കർ സ്വാഗതം പറഞ്ഞു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.മുൻ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി എംഎ ഫാത് മി വിശിഷ്ടാതിഥിയായിരുന്നു.

മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി, മുൻ എംഎൽഎമാരായ കെപി കുഞ്ഞിക്കണ്ണൻ, എംസി ഖമറുദ്ദീൻ,  കെ കുഞ്ഞി രാമൻ,ഡിസിസി പ്രസിഡൻ്റ് പി.കെ ഫൈസൽ, ബിജെപി ജില്ലാ സെക്രട്ടറി എ വേലായുധൻ, മുസ് ലിം ലീഗ് കല്ലട്ര മാഹിൻ ഹാജി, സെക്രട്ടറി മൂസാബി ചെർക്കള, പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് എഞ്ചിനീയർ ബഷീർ, യഹ് യ തളങ്കര, എൻഎ അബൂബക്കർ, ബാലകൃഷ്ണൻ പെരിയ, എംഎ ലത്തീഫ്, സോളാർ കുഞ്ഞഹമ്മദ് ഹാജി,  പികെ അബ്ദുൽ റഹിമാൻ മാസ്റ്റർ, കെ.എം സാലിഹ് മാസ്റ്റർ, ഹക്കീം കുന്നിൽ,കെകെ രാജേന്ദ്രൻ,പിഎ അബൂബക്കർ, പിഎ ഹംസ, അഡ്വ.കെ നാസർ,കെഎം അഷ്റഫ്, ടിഎ ഷാഫി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments