മികച്ച സാമൂഹിക പ്രവർത്തകനുള്ള ഷാർജ യൂത്ത് വിംഗ് പുരസ്കാരം കൃഷ്ണകുമാറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറി

LATEST UPDATES

6/recent/ticker-posts

മികച്ച സാമൂഹിക പ്രവർത്തകനുള്ള ഷാർജ യൂത്ത് വിംഗ് പുരസ്കാരം കൃഷ്ണകുമാറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറി


കാസർഗോഡ്: സഹകാരിയും
മുൻ ഡി.സി.സി പ്രസിഡണ്ടുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണയ്ക്ക് മികച്ച സാമൂഹിക പ്രവർത്തകർക്ക് ഷാർജ യൂത്ത് വിംഗ് ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം മുൻ പഞ്ചായത്ത് മെമ്പർ പുല്ലൂർ പെരിയ പഞ്ചായത്തിലെ കൃഷ്ണകുമാറിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൈമാറി. ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി.,ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, മുൻ ഡി സി.സി പ്രസിഡണ്ട്മാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, ഷാർജ യൂത്ത് വിംഗ് സെക്രട്ടി രാജീവ് കരിച്ചേരി, എക്സിക്യൂട്ടീവ് മെമ്പർ മുരളി പടന്നക്കാട്, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദൻ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments