വീണ്ടും സിഗ്നല്‍ തെളിഞ്ഞു, കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്ക്

LATEST UPDATES

6/recent/ticker-posts

വീണ്ടും സിഗ്നല്‍ തെളിഞ്ഞു, കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്ക്

 


കാഞ്ഞങ്ങാട്: വീണ്ടും സിഗ്നല്‍ അണഞ്ഞതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത കുരുക്ക്. കോട്ടച്ചേരി ട്രാഫിക്ക് ജംഗ്ഷനിലാണ് വീണ്ടും ട്രാഫിക്ക് സിഗ്നല്‍ തെളിഞ്ഞു ഗതാഗത കുരുക്ക് സംഭവിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടത്തിയ പരീക്ഷണങ്ങളാണ് നഗരത്തെ ഗതാഗത കുരുക്കിലേക്ക് നീക്കിയിരിക്കുന്നത്. കോട്ടച്ചേരി ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്നല്‍ കത്തുന്നതോടെ നഗരത്തില്‍ വലിയ രീതിയിലാണ് ട്രാഫിക്ക് കുരുക്ക് രൂപപ്പെടുന്നത്. കോട്ടച്ചേരി ജംഗ്ഷനില്‍ നിന്നു വാഹനങ്ങളുടെ നിര കോട്ടച്ചേരി ബസ് സ്റ്റാന്റുവരെ നീളുന്നു. ഇതു പോലെ മറ്റ് ഭാഗങ്ങളിലും അവസ്ഥ ഇതു ത ന്നെയാണ്. നേരത്തെ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചപ്പോഴും ഇതു പോലെ തന്നെ ട്രാഫിക്ക് കുരുക്ക് രൂപ പ്പെട്ടിരന്നു. പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു. കെ.എസ്.ടി.പി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായിട്ടാണ് നേരത്തെ ട്രാഫിക്ക് സിഗ്നല്‍ സംവിധാനം തുടങ്ങിയത്.

Post a Comment

0 Comments