'പ്രിയരില്‍ പ്രിയപ്പെട്ടവന്‍ പി.പി. കുഞ്ഞബ്ദുല്ല' ഓര്‍മ്മ പുസ്തകം ജനുവരി ഒന്നിന് പ്രകാശനം ചെയ്യും

LATEST UPDATES

6/recent/ticker-posts

'പ്രിയരില്‍ പ്രിയപ്പെട്ടവന്‍ പി.പി. കുഞ്ഞബ്ദുല്ല' ഓര്‍മ്മ പുസ്തകം ജനുവരി ഒന്നിന് പ്രകാശനം ചെയ്യും



കാഞ്ഞങ്ങാട്:   അബുദാബിയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന പി പി കുഞ്ഞബ്ദുല്ലയുടെ സ്മരണാര്‍ത്ഥം സാംസ്‌കാരിക കൂട്ടായ്മയായ പി പി കള്‍ച്ചറല്‍ സെന്റര്‍ പുറത്തിറക്കുന്ന പി പി കുഞ്ഞബ്ദുള്ള സ്മരണിക  ജനുവരി ഒന്ന് ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  നൂറോളം പേര്‍ പിപിയെ അനുസ്മരിക്കുന്ന 350 ലേറെ പേജുകള്‍ വരുന്ന പ്രിയരില്‍ പ്രിയപ്പെട്ടവന്‍ പി പി കുഞ്ഞബ്ദുല്ല ഓര്‍മ്മപ്പുസ്തകം ' ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ എം എസ് എസ് പ്രസിഡണ്ട് സി പി കുഞ്ഞുമുഹമ്മദിനു നല്കി പ്രകാശനം നിര്‍വ്വഹിക്കും. ശേഷം പിപിയുടെ മകള്‍ ആയിഷ ഫര്‍സാനയുടെ മനസ്സിന്റെ ഇലയനക്കങ്ങള്‍ എന്ന പുസ്തകം കൂടി പ്രകാശനം ചെയ്യും. അത്  പ്രശസ്ത സാഹിത്യകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് കവയിത്രി ഡോ.എലിസബത്തിന് നല്കി പ്രകാശിപ്പിക്കും. കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ വി പി കെ അബ്ദുല്ല അദ്ധ്യക്ഷത വഹിക്കും ഇ കെ കെ പടന്നക്കാട്,സി കെ റഹ്മത്തുല്ല പുസ്തകങ്ങള്‍ പരിചയപ്പെടുത്തും.ജലീല്‍ രാമന്തളി സ്വാഗതവും മായിന്‍ കുട്ടി അണ്ടത്തോട് നന്ദിയും പറയും.

പത്ര സമ്മേളനത്തില്‍ ജലീല്‍ രാമന്തളി (ജനറല്‍ കണ്‍വീനര്‍)  ഇ കെ കെ പടന്നക്കാട് (വൈസ് ചെയര്‍മാന്‍ സി കെ റഹ്മത്തുല്ല (കണ്‍വീനര്‍) പി പി കള്‍ച്ചറല്‍ സെന്റര്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments