അഭിഭാഷകനെയും പരാതിക്കാരന്റെ ഭാര്യയേയും വെട്ടി കൊല്ലാന്‍ ശ്രമിച്ച വിമുക്തഭടന് എതിരെ വധശ്രമം അടക്കം മൂന്ന് കേസ്

LATEST UPDATES

6/recent/ticker-posts

അഭിഭാഷകനെയും പരാതിക്കാരന്റെ ഭാര്യയേയും വെട്ടി കൊല്ലാന്‍ ശ്രമിച്ച വിമുക്തഭടന് എതിരെ വധശ്രമം അടക്കം മൂന്ന് കേസ്



കാഞ്ഞങ്ങാട്: സ്വത്ത് തര്‍ക്കകേസില്‍ കോടതി നിയോഗിച്ച കമ്മീഷനേയും പരാതിക്കാരന്റെ ഭാര്യയേയും അഭിഭാഷകനേയും വിമുക്തഭടന്‍ തലയ്ക്കടിച്ചും മഴുകൊണ്ട് വെട്ടിയും വധിക്കാന്‍ ശ്രമിച്ച വിമുക്തഭടന് എതിരെ വധശ്രമം അടക്കം മൂന്ന് കേസ്.

 പുല്ലൂര്‍ ഹരിപുരം  പോസ്റ്റോഫീസിന് സമീപത്തെ കണ്ണന്റെ ഭാര്യ സുശീല(40), അഭിഭാഷക കമ്മീഷനായ അഡ്വ.പി.എസ്.ജുനൈദ്, അന്യായഭാഗം അഭിഭാഷകന്‍ ഷാജിദ്കമ്മാടം എന്നിവരെയാണ് വിമുക്തഭടനായ കുമാരന്‍ അക്രമിച്ചത്. പരിക്കേറ്റ അഭിഭാഷകരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും സുശീലയെ കുശവന്‍കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുമാരനെതിരെ അഭിഭാഷകരെ വധിക്കാന്‍ ശ്രമിച്ചതിനും സുശീലയെ വധിക്കാന്‍ ശ്രമിച്ചതിനും എസ്‌ഐയുടേയും പോലീസുകാരുടേയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനും അമ്പലത്തറ പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്  കുമാരന്‍. കുമാരനും സഹോദരന്‍ കണ്ണനും തമ്മില്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഹോസ്ദുര്‍ഗ് മുന്‍സീഫ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുമ്പോഴാണ് കോടതി കമ്മീഷനെ നിയോഗിച്ചത്. ഇതനുസരിച്ചാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് കമ്മീഷനും സംഘവും തര്‍ക്കസ്ഥലത്തെത്തിയത്. നോട്ടിസ് നല്‍കാന്‍ കുമാരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അഭിഭാഷകര്‍ അക്രമത്തിന് ഇരയായത്.  അക്രമാസക്തനായ കുമാരന്‍ പിന്നിട് കണ്ണനെ മഴുകൊണ്ട് വെട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ അടുത്ത് നില്‍ക്കുകയായിരുന്ന സുശീലക്കാണ് വെട്ടേറ്റത്.  അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ എസ്.ഐ വിജയകുമാറും  സംഘവും സ്ഥലത്തെത്തി കുമാരനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കന്നാസില്‍ സൂക്ഷിച്ചുവെച്ചിരുന്ന പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീപ്പെട്ടിയെടുത്ത് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. ആത്മഹത്യാശ്രമത്തിനിടയില്‍ നിന്നും കുമാരനെ പിന്തിരിപ്പിക്കാന്‍ എസ്‌ഐയും സംഘത്തെയും ഇയാള്‍ മഴുവീശി വധിക്കുമെന്ന് ഭീഷണി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

Post a Comment

0 Comments