വീല്‍ ചെയറില്‍ ജീവിതം തളച്ചിട്ടപ്പെട്ടവരുടെ ഭിന്നശേഷി സംഗമം: വിവാഹ മംഗളാശംസകളുടെ വേറിട്ട കാഴ്ച്ചയായി

വീല്‍ ചെയറില്‍ ജീവിതം തളച്ചിട്ടപ്പെട്ടവരുടെ ഭിന്നശേഷി സംഗമം: വിവാഹ മംഗളാശംസകളുടെ വേറിട്ട കാഴ്ച്ചയായി

 


കാഞ്ഞങ്ങാട്: മുചക്ര വാഹനങ്ങളിലും വീല്‍ ചെയറുകളിലും ജീവിതം തളച്ചിടപ്പെട്ടവരുടെ  മംഗളാശംസകളുമായി നടന്ന  ഭിന്നശേഷിക്കാരുടെ സംഗമം നവ്യാനുഭവമായി. മീനാപ്പീസ് കടപ്പുറം വടകര മുക്കിലെ വ്യാപാരിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇബ്രാഹിം ബിസ്മിയുടെയും സുമയ്യയുടെയും മകള്‍ ഫാത്തിമത്ത് ഇശ്‌റയുടെയും ചെറുവത്തൂരിലെ അമീറിന്റെയും സുബൈദയുടെയും മകന്‍ സിംഗപ്പൂര്‍ പ്രവാസി മുസമ്മിലിന്റെയും വിവാഹത്തിന്റെ ഭാഗമായാണ്  അത്യപൂര്‍വ്വമായ കൂടിച്ചേരലിന് വേദിയായത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 ഓളം ഭിന്നശേഷിക്കാര്‍ കുടുംബസമേതം ചടങ്ങില്‍ സംബന്ധിച്ചു.കാപട്യമയമായ ആധുനീക ലോകത്തിന്റെ കാപട്യം തിരിച്ചറിയാന്‍ സാധിച്ചവരുടെ കൂട്ടായ്മ്മയാണ് മഹത്തരമായ ഈ സംഗമമെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. പറഞ്ഞു. എല്ലാ മതങ്ങളുടെയും സന്ദേശം വിശ്വമാനവികതയാണ്,വിവാഹമാമാങ്കങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന പുതിയ ലോകത്ത് സമാനതകളില്ലാത്ത മാതൃകയാണ് ഇബ്രാഹിമും കുടുംബവും കാഴ്ച്ചവെച്ചതെന്ന് എം.പി. പറഞ്ഞു. സ്വന്തം വീട്ടുകാര്‍ പോലും ആഘോഷ വേളകളില്‍ തങ്ങളുടെ ഭിന്നശേഷിക്കാരായ കുടുംബാഗങ്ങളെ മാറ്റി നിര്‍ത്തുമ്പോള്‍ അവര്‍ക്ക് രാജോജിതമായ സ്വീകരണവും അംഗീകാരവും നല്‍കിയതിലൂടെ വിവാഹിതരായവരുടെ കുടുംബം പൊതുസമൂഹത്തിന് മാതൃകയായതായി മുഖ്യ പ്രഭാഷണം നടത്തിയ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഭൗതീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംസ്ഥാനതല കൂട്ടായ്മ്മയായ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗണ്‍സിലര്‍ കെ.കെ. ജാഫര്‍, സി.കെ. റഹ്മ്മത്തുള്ള, വണ്‍ ഫോര്‍ അബ്ദുള്‍ റഹിമാന്‍, കോട്ടച്ചേരി ബദരിയ മസ്ജിദ് ഇമാം റഷീദ് സഅദി, ബഷീര്‍ ആറങ്ങാടി, മുത്തലീബ് കൂളിയങ്കാല്‍,ബഷീര്‍ ശിവപുരം,അഡ്വ.സി.ഷുക്കൂര്‍,നാസര്‍ മനയ്ക്കല്‍,  ചാക്കോ മുല്ലക്കൊടിയില്‍, സന്തോഷ് മാളിയേക്കല്‍, ജോഷി മോന്‍, സുനില്‍ ബങ്കളം, മൊയ്തു കൂവടുക്കം, മുഹമ്മദ് മുറിയനാവി, എം ഹമീദ് ഹാജി  തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ഭിന്നശേഷി സംഘടനാപ്രതിനിധികളും, രാഷ്ട്രീയ മത സാംസ്‌ക്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.


Post a Comment

0 Comments