അമ്പലത്തറ /കാഞ്ഞങ്ങാട്: തർക്ക കേസിൽ കോടതി നിയോഗിച്ച കമ്മീഷനെയും പരാതിക്കാരൻ്റെ ഭാര്യയേയും അഭിഭാഷകനെയും വധിക്കാൻ ശ്രമിക്കുകയും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത വിമുക്ത ഭടനെ അമ്പലത്തറ ഐപി, രജ്ഞിത്ത് രവീന്ദ്രൻൻ അറസ്റ്റു ചെയ്തു.
പുല്ലൂർ ഉദയനഗറിലെ മക്കാക്കോടൻ രാമൻ്റെ മകൻ ടിവി കുമാരൻ (63) നെയാണ് വെള്ളിയാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതയിൽ ഹാജരാക്കി.സ്വത്ത് തര്‍ക്കകേസില്‍ കോടതി നിയോഗിച്ച കമ്മീഷനേയും
അഭിഭാഷകനെയും പരാതിക്കാരന്റെ ഭാര്യയേയും വെട്ടി കൊല്ലാൻ ശ്രമിച്ച
വിമുക്തഭടന് എതിരെ വധശ്രമം അടക്കം പൊലിസ് മൂന്ന് . കേ സെടുകളെടുത്തത്.
പുല്ലൂർ ഹരിപുരം പോസ്റ്റോഫീസിന് സമീപത്തെ കണ്ണന്റെ ഭാര്യ സുശീല(40), അഭിഭാഷക കമ്മീഷനായ അഡ്വ.പി.എസ്.ജുനൈദ്, അന്യായഭാഗം അഭിഭാഷകന്‍ ഷാജിദ്കമ്മാടം എന്നിവരെയാണ് വിമുക്തഭടനായ കുമാരന്‍ അക്രമിച്ചത്. പരിക്കേറ്റ അഭിഭാഷകരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും സുശീലയെ
കുശവൻകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കുമാരനെതിരെ അഭിഭാഷകരെ വധിക്കാന്‍ ശ്രമിച്ചതിനും സുശീലയെ വധിക്കാന്‍ ശ്രമിച്ചതിനും എസ്‌ഐയുടേയും പോലീസുകാരുടേയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനും അമ്പലത്തറ പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കുമാരന്‍.
കുമാരനും സഹോദരന്‍ കണ്ണനും തമ്മില്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ