ആലാമിപ്പള്ളിയിൽ വാഹനാപകടത്തിൽ ബി ജെ പി നേതാവ് അഡ്വ.കെ ശ്രീകാന്തിന്റെ സഹോദരൻ മരിച്ചു

ആലാമിപ്പള്ളിയിൽ വാഹനാപകടത്തിൽ ബി ജെ പി നേതാവ് അഡ്വ.കെ ശ്രീകാന്തിന്റെ സഹോദരൻ മരിച്ചു

 




കാഞ്ഞങ്ങാട്: നിർത്തിയിട്ട ലോറിക്കു പിറകിൽ ബൈക്കിടിച്ച് ക്ഷേത്ര പൂജാരി മരിച്ചു.ഇന്ന് പുലർച്ചെ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനു സമീപത്താണ് അപകടം. ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം മേൽശാന്തി ബേക്കൽ തൃക്കണ്ണാട്ടെ വെങ്കിടേഷ് (51) ആണ് അപകടത്തിൽ മരിച്ചത്.    പരിക്കേറ്റ വെങ്കിടേഷിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ ക്ഷേത്രത്തിലേക്ക്  പോകുമ്പോഴാണ് അപകടം.  ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തിൻ്റെ സഹോദരനാണ്.

 പരേതനായ വാസുദേവ അരളി ത്തായയുടേയും യശോദയുടേയും മകനാണ്. 

ഭാര്യ: ശോഭ

മക്കൾ : വർഷ , ശ്രേയസ് .

മറ്റു സഹോദരങ്ങൾ: , ഗണേശൻ , ശ്രീധരൻ , ജയലക്ഷ്മി മോഹൻ.

Post a Comment

0 Comments