മുട്ടുന്തല മഖാം ഉറൂസ് ഇന്ന് തുടങ്ങും

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസ് ഇന്ന് തുടങ്ങും



കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ് മുട്ടുന്തല മഖാം ഉറൂസ്  ജനുവരി 3 മുതല്‍ 10 വരെയുള്ള തീയതികളിലായി ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി നഗരിയില്‍ വെച്ച് നടക്കും . ജനുവരി 3 ന് രാത്രി എട്ട് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉറുസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് പ്രഗല്‍ഭ കാഥികന്‍ സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ചരിത്ര കഥാപ്രസംഗം നടത്തും.

 ജനുവരി 4ന് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ഓള്‍ ഇന്ത്യ ദഫ് കളി മത്സരം നടക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 22,222 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 11,111 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. ജനുവരി 5 ബുധന്‍ രാത്രി എട്ട് മണിക്ക് പ്രഗല്‍ഭ പ്രഭാഷകന്‍ എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. ജനുവരി 6 വ്യാഴം രാത്രി 6.30ന് ദിക്‌റ് ഹല്‍ഖയ്ക്കും മജ്‌ലിസുന്നൂറിനും സയ്യിദ് ഹസ്സന്‍ മുഹിബില ഹസനി വല്‍ ഹുസൈന്‍ മഹാരാഷ്ട്ര നേതൃത്വം നല്‍കും. തുടര്‍ന്ന് ഉസ്താദ് മുഹമ്മദ് ഹനീഫ് നിസാമി കാസര്‍ഗോഡ് മുഖ്യപ്രഭാഷണം നടത്തും. ജനുവരി 7 വെള്ളി ഉച്ചയക്ക് രണ്ട് മണിക്ക്  മുട്ടുന്തല ഉമര്‍ ജുമാമസ്ജിദ് ഖത്തീബ്

ഹാഫിള് മസ്ഊദ് ഫൈസി ചൊറുക്കള പതാക ഉയര്‍ത്തും. രാത്രി എട്ട് മണിക്ക് ഉസ്താദ് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം

നടത്തും. ജനുവരി എട്ട് ശനി രാത്രി എട്ട് മണിക്ക് ഉസ്താദ് പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ജനുവരി 9 ഞായര്‍ രാത്രി എട്ട് മണിക്ക് ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ ജനുവരി പത്തിന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലിദ് പാരായണവും തുടര്‍ന്നു നടക്കുന്ന കുട്ടു പ്രാര്‍ത്ഥനയ്ക്കും പ്രമുഖ സൂഫിവര്യന്‍ ഉസ്താദ് ശൈഖുനാ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മധുര കഞ്ഞി വിതരണവും അസ് നിസ്‌കാരാനന്തരം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും പത്ര സമ്മേളനത്തില്‍ ഉറുസ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസ് സണ്‍ലൈറ്റ്, ജമാഅത്ത് സെക്രട്ടറി റശീദ് മുട്ടുന്തല. കണ്‍വീനര്‍ ലത്തീഫ് പുതിയ വളപ്പില്‍, ഉറുസ് കമ്മിറ്റി ട്രഷറര്‍ ഉസ്മാന്‍ ബി.എം, നൗഫല്‍ മുഹമ്മദ്, നൗഫല്‍ ഉസ്മാന്‍, എം.എ റഹ്മാന്‍, റിസ് വാന്‍ കെ.ടി, ഹസന്‍ ജാബിര്‍, ഇസ്ഹാഖ്, ഇസ്മായില്‍ കുഞ്ഞന്തു തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments