LATEST UPDATES

6/recent/ticker-posts

ദേശീയ പാത വികസനം; കുളിയങ്കാല്‍ ജംഗ്ഷനില്‍ അടിപ്പാത ആവശ്യവുമായി നാട്ടുകാര്‍

 


കാഞ്ഞങ്ങാട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കൂളിയങ്കാല്‍ ജംഗ്ഷനില്‍ അടിപ്പാത്ത നിര്‍മ്മിക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍.  രണ്ട് കിലോമീറ്റര്‍ അധികം സഞ്ചരിച്ച് സൗത്ത് വഴി ഫ്‌ളൈഓവര്‍ കടന്ന് വേണം കാഞ്ഞങ്ങാട്  നഗരത്തിലെത്താന്‍. ചെമ്മട്ടംവയലിലെ ഡിപ്പോയിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ അലാമി പള്ളിയിലെ പുതിയ സ്ബസ് ടെര്‍മിനലില്‍ എത്തണമെങ്കില്‍ രണ്ട് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വരും.ഗുരു വനം, അരൈപാലം, അലാമി പള്ളി റോഡ് ബന്ധിപ്പിക്കുന്ന ഈ ജംഗ്ഷനില്‍ അടിപ്പാത ഒഴിവാക്കിയാണ് ഹൈവേ വികസന രൂപരേഖയുള്ളത്. ചെമ്മട്ടം വയലില്‍ പാതയുടെ അലൈമെന്റില്‍ മാറ്റം വന്നിട്ടില്ല. പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത വികസിക്കുമ്പോള്‍ അതില്‍പ്പെടുന്ന കൂളിയങ്കാലില്‍ അണ്ടര്‍ പാസ് വേണമെന്നാവശ്യം നേടിയെടുക്കാനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഈ ആവശ്യമുന്നയിച്ച് എം.പി, എം.എല്‍.എ, നാഷണല്‍ ഹൈവേ അധികൃതര്‍ എന്നിവര്‍ക്ക് ഭീമഹര്‍ജി നല്‍കാന്‍ യോഗം തീരുമാനിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ടി. അബുബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി. മുഹമ്മദ് കുഞ്ഞി, വീണ, ടി.കെ സുമയ്യ, മുന്‍ കൗണ്‍സിലര്‍ സി.കെ വത്സലന്‍, അഡ്വ. പി. വേണുഗോപാലന്‍, പി. ജയപാലന്‍, വത്സന്‍, അഡ്വ. സി. ഷുക്കൂര്‍, ബഷീര്‍ ആറങ്ങാടി, ടി. റംസാന്‍ ഹാജി, ബി.സി. തമ്പാന്‍, അനിഷ് കടത്തനാടന്‍ എന്നിവര്‍ സംസാരിച്ചു. ടി.പി അബ്ദുല്ല സ്വാഗതവും എന്‍. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പി. അഹമ്മദലി (ചെയര്‍മാന്‍), ടി.മുഹമ്മദ് കുഞ്ഞി (കണ്‍വീനര്‍), അഡ്വ. സി. ഷുക്കൂര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments