നീലേശ്വരത്ത് മതവിജ്ഞാനസദസ്സ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച അഞ്ചു പേർക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് മതവിജ്ഞാനസദസ്സ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച അഞ്ചു പേർക്കെതിരെ കേസ്

 


നീലേശ്വരം: മതവിജ്ഞാനസദസ്സ് അലങ്കോലപെടുത്താൻ ശ്രമിച്ച അഞ്ചു പേർക്കെതിരെ കേസെടുത്തു.  നീലേശ്വരം തർബിയത്തുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിൽ  നടന്ന മതവിജ്ഞാനവേദിയിലേക്ക് സംഘം ചേർന്ന് ഭീഷണിപ്പെടുത്തി സദസ്സ് അലങ്കോലമാക്കുകയും, യോഗത്തിൽ പങ്കെടുത്ത പഠിതാക്കളായ വനിതകൾ, മദ്രസ്സ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കേറ്റും, മൊമെന്റോയും വിതരണ ചടങ്ങിലും സംഘർഷമുണ്ടാക്കിയവർക്കെ തിരെയാണ് കേസ്. 


കുട്ടികളും സ്ത്രികളും സംഘർഷം കണ്ട് ഭയന്ന് നിലവിളിച്ചു. നീലേശ്വരം പോലീസ് സ്ഥലത്തെത്തിയാന്ന് സംഘർഷം നിയന്ത്രിച്ചത്.  യോഗം പിന്നിട്സുഗമമായി നടന്നു. ജമാഅത്ത് കമ്മിറ്റിയുടെ പരാതിയിൽ  ടി. മുഹമ്മദ്‌, റംഷീദ്,  ഷിജാദ്, റൗഫ് ഹാജി, സി. ഹംസ എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. രണ്ട് മാസം മുൻപ് നടന്ന കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘർഷത്തിൽ കലാശിച്ചത്.

Post a Comment

0 Comments