മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ അറസ്റ്റില്‍


തൃശ്ശൂര്‍ : കണ്ണാറയില്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐയും സുഹൃത്തുക്കളും അറസ്റ്റില്‍. വടക്കേക്കാട് സ്റ്റേഷനിലെ താത്കാലിക ഡ്യൂട്ടിയിലായിരുന്ന മലപ്പുറം പോലീസ് കാമ്പിലെ എ എസ് ഐ പ്രശാന്താണ് അറസ്റ്റിലായത്. അപകടത്തില്‍ ബൈക്ക് യാത്രികരായ ഭര്‍ത്താവിനും ഭാര്യക്കും പരുക്കേറ്റിട്ടുണ്ട്. തൃശൂര്‍ സ്വദേശി ലിജിത്തിന്റെയും ഭാര്യയുടെയും വലത്തെ കാലിന്റെ തുടയെല്ല് പൊട്ടി.


ഇന്നലെ രാത്രിയാണ് സംഭവം. കണ്ണാറിയില്‍ വെച്ച് ബൈക്കില്‍ കാറിടിച്ചിട്ടും എ എസ് ഐ നിര്‍ത്താതെ പോകുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്.

പിടികൂടുമ്പോള്‍ അമിതമദ്യപാനം മൂലം എ എസ് ഐ പ്രശാന്തിന് നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. എ എസ് ഐയും സുഹൃത്തുകളും കണ്ണാറയില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

Post a Comment

0 Comments