വര്‍ക്ക് ഷോപ്പിലെ തീപിടിത്തം: യുവാവിന്റെ ഇടപ്പെടലില്‍ വന്‍ ദുരന്തമൊഴിവായി

LATEST UPDATES

6/recent/ticker-posts

വര്‍ക്ക് ഷോപ്പിലെ തീപിടിത്തം: യുവാവിന്റെ ഇടപ്പെടലില്‍ വന്‍ ദുരന്തമൊഴിവായി

 


കാഞ്ഞങ്ങാട്: വര്‍ക്ക് ഷോപ്പിലെ തീപിടുത്തം യുവാവിന്റെ സന്ദര്‍ഭോചിതമായ  ഇടപെടല്‍ കാരണം ഒഴിവായത് വന്‍ ദുരന്തമായി.  പാതിരിക്കുന്നിലെ വയറിങ് തൊഴിലാളിയായ എം സി ബാഗേഷ് പുതിയകണ്ടത്തെ യംങ്ങ്‌മെന്‍സ് ക്ലബ്ബില്‍ നിന്ന് വിട്ടിലേക്ക് പോകുപ്പോഴാണ്

പുതിയകണ്ടം വന്ദേ മാതരം ബസ് സ്റ്റോപ്പിനു സമീപത്തുള്ള   വെള്ളരിക്കുണ്ട് സ്വദേശി കെ.എം ജോസിന്റെ ഉടമസ്ഥതയിലുള്ള

കെ.എം ഓട്ടോ മൊബൈല്‍ ഫോര്‍ വീലര്‍ വര്‍ക്ക്‌ഷോപ്പില്‍ കഴിഞ്ഞ ദിവസം വൈകീട്ട് വര്‍ക് ഷോപ്പിന്റെ സമീപത്ത് അഴിച്ച്  വെച്ചിരുന്ന  വാഹനങ്ങളുടെ സീറ്റുകളില്‍ നിന്ന് തീ പുകയുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നീട് തീ ആളിക്കാന്‍ തുടങ്ങി . ഉടനെ തന്നെ സമീപത്ത് ഉണ്ടായിരുന്ന വീപ്പയില്‍ നിന്ന് വെള്ളം കോരി ഒഴിക്കുകയും അതുവഴി  വന്ന കാര്‍ യാത്രക്കാരനായ ആദൂര്‍ സ്റ്റേഷനിലെ എ എസ് ഐ ടി.വി.രാജേഷ് കുമാറിനോട് കാര്യം പറയുകയും ചെയ്തു. ടി.വി.രാജേഷ് കുമാര്‍ ഉടനെ അഗ്‌നി രക്ഷാസേന വിവരം അറിയിക്കുകയും ചെയ്തു. ബാഗേഷ്, എ.എസ് ഐയും ചേര്‍ന്ന് തീനിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചു. കാഞ്ഞങ്ങാട് നിന്ന് എത്തിയ അഗ്‌നിരക്ഷാസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.

 ഈ സമയം വര്‍ക് ഷോപ്പില്‍  അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ട  മൂന്ന് കാറുകളും മൂന്ന് ജീപ്പുകളുമുണ്ടായിരുന്നു. തീ കൊടുത്തുന്നതിനിടയില്‍  ബാഗേഷിന് കാലിന് തീ പൊള്ളലേല്‍ക്കുകയും  ചെയ്തു. യുവാവിന്റെ  സന്ദര്‍ഭോചിതമായ  ഇടപെടലിനെ എ.എസ് ഐ. അഭിനന്ദിക്കുകയും ചെയ്തു. പാതിരിക്കുന്നിലെ ബാലഗോപാലന്റെ മകനാണ് ബാഗേഷ്. സംഭവത്തില്‍ കാല്‍ ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വര്‍ക്ക് ഷോപ്പ് ഉടമ കെ.എം ജോസ് അറിയിച്ചു.

Post a Comment

0 Comments