ഉദുമയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച മൂന്ന് പേർ കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

ഉദുമയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച മൂന്ന് പേർ കസ്റ്റഡിയിൽ

 


ഉദുമ: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ഓട്ടോയിൽ തട്ടികൊണ്ടു പോകാൻ ശ്രമിച്ചുവെന്ന കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഉദുമ മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ തട്ടി പോകാൻ ശ്രമം നടന്നത്. കുട്ടിയെ പിടിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിൽ വിവരം പറയുകയായിരുന്നു കുട്ടി. ഉടൻ വീട്ടുകാർ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ പല വഴിയി ലും അന്വേഷണം നടത്തുന്നതിനിടയിൽ ഉദുമ വില്ലേജ് ഓഫീസിന് പിറക് വഴത്തുള്ള ഇടവഴിയിൽ ഓട്ടോ കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ കണ്ടതോടെ ഓട്ടോയിലുളളവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കി ലും രണ്ടു പേർ നാട്ടുകാരുടെ പിടിയിലായി. ഒരാൾ ഓടിരക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറായ യുവാവും, കൊല്ലം കുണ്ടറ സ്വദേശിയായ ഉദുമ റെയിൽ വെ ഗേറ്റിനു സമീപത്തെ രാത്രികാല മത്സ്യ കച്ചവടക്കാരനുമാണ് പിടിയിലായത്. നാ ട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബേക്കൽ പോലീസ് രണ്ടുപേരെയും, ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഓടി പോയ ആൾക്കായി നാട്ടുകാർ തിരച്ചിൽ വ്യാപകമാക്കിയതോടെ രാത്രി വൈകി ഉദുമയിലെ ഒരു ബിൽഡിങ്ങിന് മുകളിൽ ഒളിച്ച നിലയിൽ കണ്ടെത്തി. ഇയാളെയും പോലീ സിന് കൈമാറി.


Post a Comment

0 Comments