മുട്ടുന്തല മഖാം ഉറൂസിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

മുട്ടുന്തല മഖാം ഉറൂസിന് തുടക്കമായി





കാഞ്ഞങ്ങാട്: മുട്ടുന്തല മഖാം ഉറൂസ് മുട്ടുന്തല മുസ്ലിം ജമാഅത്ത് ഖത്തീബ് ചീഫ് ഇമാം ഹാഫിള് മഷ് ഊദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് സണ്‍ ലൈറ്റ് അബ്ദുള്‍ റഹ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.റഷീദ് മുട്ടുന്തല, റിസ് വാന്‍ കെ ടി ,യൂനുസ് ഫൈസി, ഖൈസ് സണ്‍ ലൈറ്റ്, അബ്ദുള്‍ ഖാദര്‍ ഹാജി റഹ് മത്ത്, ബിസ്മില്ല അബ്ദുല്ല ഹാജി, മൊയ്ദു മമ്മു ഹാജി, ലത്തീഫ് പുതിയവളപ്പില്‍, എം എ റഹ്മാന്‍, മുഹമ്മദ് അഹ്മദ്,  നൗഫല്‍മുഹമ്മദ്, ഉസ്മാന്‍ബി എം, ഉസ്മാന്‍ പാറപ്പള്ളി, ഫൈസല്‍ അബ്ദുള്ള, അബൂബക്കര്‍ നാരമ്പാടി, ഇസ്ഹാഖ് റഹ്മാന്‍ , ഷാഫി മൗലവി, ഹബീബ് മാങ്കൂല്‍ എന്നിവര്‍ പ്രസംഗിച്ചു.


തുടര്‍ന്ന് പ്രഗല്‍ഭ കാഥികന്‍ സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ചരിത്ര കഥാപ്രസംഗം അവതരിപ്പിച്ചു. ഇന്ന് 

 ജനുവരി 4ന് ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ഓള്‍ ഇന്ത്യ ദഫ് കളി മത്സരം നടക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 22,222 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 11,111 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും. ജനുവരി 5 ബുധന്‍ രാത്രി എട്ട് മണിക്ക് പ്രഗല്‍ഭ പ്രഭാഷകന്‍ എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. ജനുവരി 6 വ്യാഴം രാത്രി 6.30ന് ദിക്‌റ് ഹല്‍ഖയ്ക്കും മജ്‌ലിസുന്നൂറിനും സയ്യിദ് ഹസ്സന്‍ മുഹിബില ഹസനി വല്‍ ഹുസൈന്‍ മഹാരാഷ്ട്ര നേതൃത്വം നല്‍കും. തുടര്‍ന്ന് ഉസ്താദ് മുഹമ്മദ് ഹനീഫ് നിസാമി കാസര്‍ഗോഡ് മുഖ്യപ്രഭാഷണം നടത്തും. ജനുവരി 7 വെള്ളി ഉച്ചയക്ക് രണ്ട് മണിക്ക്  മുട്ടുന്തല ഉമര്‍ ജുമാമസ്ജിദ് ഖത്തീബ്


ഹാഫിള് മസ്ഊദ് ഫൈസി ചൊറുക്കള പതാക ഉയര്‍ത്തും. രാത്രി എട്ട് മണിക്ക് ഉസ്താദ് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം


നടത്തും. ജനുവരി എട്ട് ശനി രാത്രി എട്ട് മണിക്ക് ഉസ്താദ് പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ജനുവരി 9 ഞായര്‍ രാത്രി എട്ട് മണിക്ക് ഹാഫിള് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ ജനുവരി പത്തിന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലിദ് പാരായണവും തുടര്‍ന്നു നടക്കുന്ന കുട്ടു പ്രാര്‍ത്ഥനയ്ക്കും പ്രമുഖ സൂഫിവര്യന്‍ ഉസ്താദ് ശൈഖുനാ മാണിയൂര്‍ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മധുര കഞ്ഞി വിതരണവും അസ് നിസ്‌കാരാനന്തരം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. 

Post a Comment

0 Comments