പൊലിസിന്റെ അനുമതിയില്ലാതെ കാഞ്ഞങ്ങാട് നഗരത്തില്‍ ആര്‍.എസ്.എസിന്റെ ശക്തി പ്രകടനം

LATEST UPDATES

6/recent/ticker-posts

പൊലിസിന്റെ അനുമതിയില്ലാതെ കാഞ്ഞങ്ങാട് നഗരത്തില്‍ ആര്‍.എസ്.എസിന്റെ ശക്തി പ്രകടനം

 


കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമങ്ങളുണ്ടന്ന് പൊലിസ് ഇന്റലിജന്‍സ് റിപോര്‍ട്ടിരിക്കെ കാഞ്ഞങ്ങാട് നഗരത്തില്‍ ആര്‍.എസ്.എസിന്റെ ശക്തി പ്രകടനം. ബി.ജെ.പി നേതാവ് രജ്ഞിത്ത് ശ്രീനിവാസന്റെ കൊലയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രകടനങ്ങളൊന്നാണ് കാഞ്ഞങ്ങാട് നഗരത്തിലും നടന്നത്. നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനത്തിന് അണിനിരന്നു. പ്രകടനമുണ്ടന്നറിഞ്ഞ് പൊലിസും കൂ ടെയുണ്ടായിരുന്നു. സംഘപരിവാര്‍ പ്രകടനമുണ്ടന്ന് അറി ഞ്ഞെത്തിയ ദൃശ്യ മാധ്യമങ്ങളും നഗരത്തിലെത്തിയിരുന്നു.


Post a Comment

0 Comments