ഖുര്‍ ആന്‍ മനഃപ്പാഠമാക്കിയ ഹാഫിസ് അബ്ദുല്‍ റഹിമാന് കുടുംബത്തിന്റെ സ്‌നേഹാദരം

LATEST UPDATES

6/recent/ticker-posts

ഖുര്‍ ആന്‍ മനഃപ്പാഠമാക്കിയ ഹാഫിസ് അബ്ദുല്‍ റഹിമാന് കുടുംബത്തിന്റെ സ്‌നേഹാദരം



കാഞ്ഞങ്ങാട്: അതിഞ്ഞാലിന്റെ മത-സാംസ്‌കാരിക മേഖലയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കിയ പൂര്‍വ്വ സൂരികള്‍ ഉള്‍പ്പെട്ട കുടുംബത്തില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും മനഃപ്പാഠമാക്കി നാടിന്റെ അഭിമാനമായി മാറിയ അബ്ദുല്‍റഹിമാന്‍ ഇബ്‌നു ഇസ്മായിലിന് കുടുംബത്തിന്റെ സ്‌നേഹാദരം.


നിരവധി പണ്ഡിതരെയും മത-സാംസ്‌കാരിക പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും പൊതുസമൂഹത്തിന് സമര്‍പ്പിച്ച അതിഞ്ഞാലിലെ കേക്കേ പുര - പി.എം.കുടുംബത്തില്‍ നിന്നുള്ള അബ്ദുല്‍റഹിമാന്‍ ഇബ്‌നു ഹംസയാണ് നെല്ലിക്കട്ട അല്‍നൂര്‍ ഇസ്ലാമിക് കോളേജില്‍ നിന്നും 5 വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയത്.


മുതിര്‍ന്ന കുടുംബാംഗവും കോട്ടച്ചേരി ബദരിയ മസ്ജിദ് കമ്മിറ്റി പ്രസിഡന്റുമായ പി.എം.ഹസ്സന്‍ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അതിഞ്ഞാല്‍ ജുമാമസ്ജിദ് ഇമാം ഷറഫുദ്ധീന്‍ ബാഖവി അബ്ദുല്‍റഹിമാന് കുടുംബത്തിന്റെ ഉപഹാരം നല്‍കി ആദരിച്ചു. ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, ടി.മുഹമ്മദ് അസ്ലം, പി.എം.നാസര്‍, പി.എം.ഫൈസല്‍, പി.എം.മുഹമ്മദ്, പി.എം.ഫാറൂക്ക്, അതിഞ്ഞാല്‍ മദ്‌റസ സദര്‍ അബ്ദുള്‍ അസീസ് മൗലവി, ഇബ്രാഹിം ഖത്തര്‍, കെ.കെ.അബൂബക്കര്‍, ടി.മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments