മഡിയൻ കുലോം പാട്ടുത്സവത്തിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

മഡിയൻ കുലോം പാട്ടുത്സവത്തിന് തുടക്കമായി



കാഞ്ഞങ്ങാട്: അത്യുത്തരകേരളത്തിലെ മഹൽ ക്ഷേത്രങ്ങളിൽ ഒന്നായ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര പാട്ടുത്സവത്തിന് തുടക്കമായി. ചൊവ്വാഴ്ച രാവിലെ നടന്ന എഴുന്നള്ളിച്ച് വെക്കൽ ചടങ്ങോടു കൂടിയാണ് അഞ്ചു നാൾ നീണ്ടുനിൽക്കുന്ന പാട്ടുത്സവത്തിന് തിരി തെളിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ പാലിച്ച് ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി ചടങ്ങുകളിൽ മാത്രം ഒതുക്കിയാണ് ഇത്തവണത്തെ പാട്ടുത്സവം നടക്കുക. ചൊവ്വാഴ്ച വൈകിട്ട് 4. 30ന് അജാനൂർ കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യം വരവ് നടക്കും. തുടർന്ന് രാത്രി 7. 30ന് പുറത്തെഴുന്നള്ളും കാളരാത്രി അമ്മയുടെ പച്ച വർണ്ണത്തിലുള്ള  കളം വയ്ക്കലും കാവ് പാട്ടും കളം പൂജയും ഉണ്ടാകും. ബുധനാഴ്ച രാവിലെ എട്ടുമണിക്ക് പുറത്തെഴുന്നെള്ളും 12 മണിക്ക് അടോട്ട് മൂത്തേടത്ത് കുതിര് പഴയ ദേവസ്ഥാന നിന്നുള്ള കാഴ്ച വരവും 12.30ന് ഉച്ചപൂജയും നടക്കും. വൈകീട്ട് 5 മണിക്ക് നെരോത്ത് പെരട്ടൂർ കൂലോം, മുളവന്നൂർ ഭഗവതി ക്ഷേത്രം, കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള തെയ്യം വരവ്. തുടർന്ന് പുറത്ത് എഴുന്നള്ളത്തും ക്ഷേത്രപാലകന്റെ മഞ്ഞ വർണ്ണത്തിലുള്ള കളം വരയ്ക്കലും കാവ് പാട്ടും, കളംപൂജയും നടക്കും. വ്യാഴാഴ്ച 11 മണിക്ക് മാണിക്കോത്ത് പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യം വരവും 12ന് കിഴക്കുംകര ഇളയടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന നിന്നുള്ള കാഴ്ച വരവും നടക്കും. വൈകീട്ട് നാലിന് അടോട്ട് മുത്തേടത്ത് കുതിര് പഴയ ദേവസ്ഥാനം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തെയ്യം വരവ് രാത്രി 7.30ന് കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം  തെയ്യം വരവ്. എട്ടിന് പുറത്തെഴുന്നള്ള ത്തും കാളരാത്രി അമ്മയുടെ പച്ച വർണ്ണത്തിലുള്ള കളം വരയ്ക്കലും,കാവ് പാട്ടും,കളം പൂജയും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറത്തെഴുന്നള്ളത്ത് വൈകിട്ട് 5.30ന് പുറത്തെഴുന്നള്ളത്തും കാളരാത്രി അമ്മയുടെ മഞ്ഞ വർണ്ണത്തിലുള്ള ദാരികവധം കളമെഴുത്തും, കാവ് പാട്ടും, കളം പൂജയും നടക്കും തുടർന്ന് നാഗപാട്ട്, നാഗ തോറ്റം കളംപൂജ,കളത്തിലരി  ശനിയാഴ്ച ഉച്ചപൂജ ശേഷം നെരോത്ത് പെ രട്ടൂർ കൂലോം, മുളവന്നൂർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ  തെയ്യ സംഘങ്ങൾ മടങ്ങുന്നതോടെ ഉത്സവം സമാപിക്കും.

Post a Comment

0 Comments