കണ്ണൂർ വിമാന താവളത്തിൽ കുമ്പള സ്വദേശിൽ നിന്ന് 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാന താവളത്തിൽ കുമ്പള സ്വദേശിൽ നിന്ന് 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

 



മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. കുമ്പള സ്വദേശിയായ മൊഹ്‌ദീൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,400 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്.


വിപണിയിൽ 68 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മിക്‌സർ ഗ്രൈൻഡറിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ പദ്ധതി. കസ്‌റ്റംസ്‌ ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണ്.

Post a Comment

0 Comments