കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് രണ്ടു സ്ഥലങ്ങളിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ 7 പേർ അറസ്റ്റിൽ. ഇതിൽ 4 പേർ നേരിട്ട് പങ്കുള്ളവരും 3 പേർ ആവശ്യക്കാരെന്നുമാണ് സൂചന. അലാമിപ്പള്ളിൽ ചെറിയ കഞ്ചാവ് പൊതിയുമായി കാർ സഹിതം ഒരാളെ പിടികൂടി 45000 രൂപയും എം.ഡി.എം.എ മയക്കമരുന്നും തോക്കും വെയിങ്ങ് മിഷ്യനും പിടിച്ചെടുത്തു. ഇന്നലെ ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണൻ ഇൻസ്പെക്ടർ കെ പി ഷൈൻ, എസ് ഐമാരായ കെ പി സതീഷ്, വി.മാധവൻ എന്നിവരുടെ നേതൃത്വത്തിൽ ആറങ്ങാടിയിലും ആവിക്കരയിലുമാണ് റെയ്ഡ്. ആറങ്ങാടിയിലെ ഷാഫി (35 ), മീനാപ്പീസിലെ ആബിദ് (26), വടകര മുക്കിലെ ആഷിക് ( 28) എന്നിവരെ ആറങ്ങാടിയിൽ വെച്ചും ആവിക്കരയിലെ ആഷിക് (26) നെആവിക്കരയിൽ വച്ചുമാണ് അറസ്റ്റ് ചെയ്തത്. ഷാഫിയുടെ വീട്ടിൽ നിന്ന് 28. 4 8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 45000 രൂപയും തോക്കും സാധനങ്ങൾ തൂക്കുന്ന യന്ത്രവും പിടിച്ചെടുത്തു. മറ്റുള്ളവർ ഇവിടെ മയക്കു മരുന്ന് വാങ്ങാൻ വന്നതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആ വിക്കരയിൽ നിന്ന് 21.4 8 ഗ്രാം എംഡിഎംഎ മയക്കുമരുന്നും പിടിച്ചെടുത്തു.
0 Comments