ദേശീയതയിലൂന്നിയ ഉദാരവത്ക്കരണം അനിവാര്യം.ഡോ.എം മുരളീധരൻ നമ്പ്യാർ

LATEST UPDATES

6/recent/ticker-posts

ദേശീയതയിലൂന്നിയ ഉദാരവത്ക്കരണം അനിവാര്യം.ഡോ.എം മുരളീധരൻ നമ്പ്യാർ

 


കാഞ്ഞങ്ങാട്: ഉദാരവത്ക്കരണം രാജ്യത്തെ ഓരോ യുവസംരംഭകർക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും ദേശീയതയിലൂന്നിയ ആഗോളവത്കരണം ഭാരതത്തിന്റെ യശസ്സ് ഉയർത്തുന്നതാണെന്നും കേന്ദ്ര സർവകലാശാല പരീക്ഷ കൺട്രോളർ ഡോ എം മുരളീധരൻ നമ്പ്യാർ അഭിപ്രായപ്പെട്ടു. ഗണം ഡിജിറ്റൽ മാസിക പുരസ്കാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളും വിദ്യാർഥികളും സ്വയം സംരംഭകത്വത്തെക്കുറിച്ച് പഠനകാലത്ത് തന്നെ അറിയാനുളള ആർജ്ജവം സ്വാംശീകരിക്കണം.അതൊടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ അഭിരമിക്കാതെ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിത്വം കൈവരിക്കണമെന്നുംഅഭിപ്രായപ്പെട്ടു.അകംമാസിക എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു. ഗണം മാധ്യമ പുരസ്‌കാരം മനോരമ നീലേശ്വരം ലേഖകൻ ശ്യാംബാബു വെള്ളിക്കോത്തിനും ഗണം യുവസംരംഭക പുരസ്കാരം കാഞ്ഞങ്ങാട് മിംടെക് മാരുതി ഇൻസ്റ്റിറ്റ്യൂട്ട് എംഡി   എസ് പി ഷാജിക്കും സമ്മാനിച്ചു.പ്രശസ്ത നിരൂപകൻ ഡോ. പി.ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് പ്രസ് ഫാറം പ്രസിഡന്റ് പ്രവീൺ കുമാർ, സപര്യ സംസ്ഥാന അധ്യക്ഷൻ പ്രാപ്പൊയിൽ നാരായണൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഗോവിന്ദൻ കൊട്ടോടി, ഗണം എഡിറ്റർ രമേശൻ പുതിയ കണ്ടം,നവ്യ. കെ,രേഷ്മ. കെ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments