പോലീസ് ആജ്ഞ നിരസിച്ച് വടംവലി മത്സരം നടത്തിയ സംഘാടകർ ഉൾപ്പെടെ 310 പേർക്കെതിരെ പോലീസ് കേസെടുത്തു

LATEST UPDATES

6/recent/ticker-posts

പോലീസ് ആജ്ഞ നിരസിച്ച് വടംവലി മത്സരം നടത്തിയ സംഘാടകർ ഉൾപ്പെടെ 310 പേർക്കെതിരെ പോലീസ് കേസെടുത്തു

 



കാഞ്ഞങ്ങാട് / അമ്പലത്തറ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പോലീസ് ആജ്ഞ നിരസിച്ചും സംഘർഷം നിലനിൽക്കുന്ന അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വടംവലി മത്സരം നടത്തിയ സംഘാടകർ ഉൾപ്പെടെ 310 പേർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. ബിജെപി പ്രാദേശിക നേതാവ് സന്തോഷ് പടവടുക്കം, സുധീഷ്, കുയ്യങ്ങാട് സ്വദേശി അശോകൻ, പടവടുക്കം സ്വദേശികളായ കുമാർ, ഗിരീഷ്, അജേഷ്, അരിയടുക്കം സ്വദേശികളായ പ്രസാദ് അശോകൻ, സനൽകുമാർ, ക്ലായിയിലെ ഹരി,എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 300 ഓളംപേർക്കെതിരെയുമാണ് അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രൻ്റെ പരാതിയിൽ പോലീസ് കേസെടുത്തത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും പോലീസിൻ്റെ നിർദേശം ലംഘിച്ച് ആളുകൾ കൂട്ടം കൂടിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.നേരത്തെസംഘർഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം 20 ഓളം പോലീസുകാരെ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം വിന്യസിച്ചിരുന്നു.

Post a Comment

0 Comments