നോ സെല്‍ ഫോണ്‍.... സി.പി.എം ജില്ലാ സമ്മേളനത്തില്‍ വാര്‍ത്ത ചോരാതിരിക്കാന്‍ പാര്‍ട്ടിയുടെ വിലക്ക്

LATEST UPDATES

6/recent/ticker-posts

നോ സെല്‍ ഫോണ്‍.... സി.പി.എം ജില്ലാ സമ്മേളനത്തില്‍ വാര്‍ത്ത ചോരാതിരിക്കാന്‍ പാര്‍ട്ടിയുടെ വിലക്ക്

 


കാഞ്ഞങ്ങാട്: മടിക്കൈയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ സി.പി.എം പാര്‍ട്ടി പ്രതിനിധികള്‍ക്ക് സെല്‍ ഫോണ്‍ വിലക്ക്. പാര്‍ട്ടി സ മ്മേളന വാര്‍ത്തകള്‍ ചോരാതിരിക്കാനാണ് ഇത്തരത്തിലുള്ള നീക്കം പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും എടുത്തിരിക്കുന്നത്.മടിക്കൈ ചാളക്കടവിലെ സഹകരണ ബാങ്ക് കെട്ടിടത്തിന് കിഴക്കു ഭാഗത്തുള്ള റവന്യു സ്ഥലം മൂന്ന് ദിവസത്തെക്ക് പണമടച്ച് ലീസിന് വാങ്ങിയാണ് മടിക്കൈയില്‍ സി.പി.എം ജില്ലാ സ മ്മേളനം നടത്തുന്നത്. എന്നാല്‍ പാര്‍ട്ടി സമ്മേളനത്തിനെത്തുന്ന പ്രതിനിധികളുടെ സെല്‍ ഫോണ്‍ നിയന്ത്രണം എത്ര കണ്ട് വിജയിക്കുമെന്ന് നോക്കി കാണേണ്ട കാഴ്ചയാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായി വരുന്ന വിമര്‍ശനങ്ങള്‍ പുറത്ത് അറിയാതിരിക്കാനാണ് സി.പി.എം ഇത്തരത്തില്‍ വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ ശ്രമിക്കുന്നത്. കുടാതെ പാര്‍ട്ടി ഗ്രാമമായ മടിക്കൈയില്‍ ഇത്തവണ ജില്ലാ സ മ്മേളനം എത്തു മ്പോള്‍ കു റെ കൂടി രഹസ്യാത്മകത പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്.അതു കൊണ്ട് തന്നെ സി.പി.എം നേതൃത്വത്തിന്റെ ഇത്തരം നീക്കങ്ങള്‍ എത്ര കണ്ട് വിജയിക്കു മെന്ന് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്.

Post a Comment

0 Comments