പടന്നക്കാട് ബൈക്കിലെത്തി ബീഡി തൊഴിലാളിയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ചു

പടന്നക്കാട് ബൈക്കിലെത്തി ബീഡി തൊഴിലാളിയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ചു





 കാഞ്ഞങ്ങാട്: ബൈക്കിലെത്തിയ ആൾ  ദിനേശ് ബീഡി തൊഴിലാളിയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. പടന്നക്കാട് എസ് എൻ എ യു പി സ്കൂളിന് സമീപം താമസിക്കുന്ന ഓമനയുടെ  മാലയാണ് തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ സംഭവം. പടന്നക്കാട്  സി.കെ.നായര്‍ കോളേജ് റോഡിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന ശാന്തയുടെ പിറകിലൂടെ ബൈക്കുമായി വന്ന ആൾമാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. ഓമന ഹോസ്ദുർഗ് പോലീസിൽ പരാതി നൽകി. രണ്ടാഴ്ച മുമ്പ് നെല്ലിക്കാട് വെച്ച്  ദിനേശ് ബീഡി തൊഴിലാളി

ചെട്ടംവയൽസ്വദേശിനി എം ശാരദയുടെ അഞ്ചു പവൻ മാലയും തൊട്ടടുത്ത ദിവസം കുടുംബശ്രീ പ്രവർത്തക വി.വി.ഗീതയുട നാലരപ്പവൻ മലയും സമാനരീതിയിൽ  ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടുപോയിരുന്നു.ഇതിൻ്റെ പിന്നിൽ ഒരേ ആൾ തന്നെയാണെന്നാണ് പോലീസിനെ നിഗമനം.

Post a Comment

0 Comments