സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ? ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ? ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്



സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗവും ചേരുന്നുണ്ട്. അതിന് മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ വിശദീകരിക്കും. സംസ്ഥാനത്ത് ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണമെന്ന കാര്യത്തിലും പ്രാഥമിക ചർച്ചകൾ മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.


കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പാടില്ലെന്നാണ് നിർദേശം. എന്നാൽ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കിയേക്കും. വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമോ എന്നും യോഗം ചര്‍ച്ച ചെയ്യും.

Post a Comment

0 Comments