ബൈക്കിലെത്തി സ്വര്‍ണ്ണ മാല മോഷണം പതിവാക്കിയ യുവാവ് പിടിയില്‍

LATEST UPDATES

6/recent/ticker-posts

ബൈക്കിലെത്തി സ്വര്‍ണ്ണ മാല മോഷണം പതിവാക്കിയ യുവാവ് പിടിയില്‍



കാഞ്ഞങ്ങാട്:  സ്ത്രീകളുടെ കഴുത്തില്‍ നിന്നാ മാല മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. മാണിക്കോത്ത് മടിയന്‍ സ്വദേശി മുഹമ്മദ് നിസാമുദ്ദീന്‍ (21 ) നെനാണ് ഹോസ്ദുര്‍ഗ് എസ് ഐ.  കെ പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പടന്നക്കാട് എസ് എന്‍ എ യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ദിനേശ് ബീഡി തൊഴിലാളി രോഹിണിയുടെ കഴുത്തില്‍ നിന്ന്  രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാല കവര്‍ന്ന് കേസിലാണ് പ്രതിയാണ്  പോലീസിന്റെ പടിയിലായത്. രണ്ടാഴ്ച മുമ്പ് നെല്ലിക്കാട് വെച്ച്  ദിനേശ് ബീഡി തൊഴിലാളി ചെട്ടംവയല്‍ സ്വദേശിനി എം ശാരദയുടെ അഞ്ചു പവന്‍ മാലയും തൊട്ടടുത്ത ദിവസം ചാലിങ്കാലിലെ കുടുംബശ്രീ പ്രവര്‍ത്തക വി.വി.ഗീതയുട നാലരപ്പവന്‍ മലയും സമാനരീതിയില്‍  ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടുപോയിരുന്നു.


Post a Comment

0 Comments