സി പി എം സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കാസര്‍കോട് ജില്ലാ കലക്ടര്‍ അവധിയിലേക്ക്

LATEST UPDATES

6/recent/ticker-posts

സി പി എം സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കാസര്‍കോട് ജില്ലാ കലക്ടര്‍ അവധിയിലേക്ക്കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐ എ എസ് അവധിയില്‍ പ്രവേശിക്കുന്നു. നാളെ മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. പകരം ചുമതല എ ഡി എമ്മിന് നല്‍കിയിട്ടുണ്ട്. സി പി എം സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് കലക്ടര്‍ അവധിയില്‍ പ്രവേശിക്കുന്നത്. 

Post a Comment

0 Comments