സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം

LATEST UPDATES

6/recent/ticker-posts

സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം


 ന്യൂഡെൽഹി: ജോലി സംബന്ധമായ വിവരങ്ങൾ കൈമാറാൻ സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇവ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ആപ്പുകളായതിനാലാണ് പുതിയ കമ്യൂണിക്കേഷൻ മാർഗരേഖയിൽ കേന്ദ്രസർക്കാർ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ ആപ്പുകൾ ജീവനക്കാർ ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങൾ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വർക്ക് ഫ്രം ഹോം ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർ പൂർണമായും ഇ- ഓഫിസ് ആപ്‌ളിക്കേഷൻ ഉപയോഗിച്ച് മാത്രമേ ആശയവിനിമയം നടത്താവൂ എന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, രാജ്യസുരക്ഷ പോലെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്‌ഥർ എന്നിവർ ഒരു കാരണവശാലും സ്‌മാർട് ഫോൺ, സ്‌മാർട് വാച്ച് എന്നിവ ഉപയോഗിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന ഓഫിസുകളിൽ ആമസോൺ അലക്‌സ, ഗൂഗിൾ ഹോം, ആപ്പിൾ ഹോം പോഡ് എന്നിവ ഉപയോഗിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.

Post a Comment

0 Comments