കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

 കാസർകോട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍  കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് ഇനി നാടിന് സ്വന്തം. പ്രവൃത്തി പൂര്‍ത്തിയാക്കിയ തീരദേശ റോഡായ കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്‌ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരദേശ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു റോഡിന്റെ വികസനം സാധ്യമാക്കിയത്.  റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ സി. എച്ച് കുഞ്ഞമ്പു എംഎല്‍എ, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, ഹാര്‍ബര്‍ അസി. എക്‌സി. എഞ്ചിനീയര്‍ ബാബുമോന്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ ശൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാഭവന്‍ രാജു, വാര്‍ഡ് അംഗം മൈമൂന അബ്ദുല്‍ റഹ്മാന്‍ വീണാറാണി ശങ്കര രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മൊയ്തീന്‍ കുഞ്ഞ് കളനാട്, ചന്ദ്രന്‍ കൊക്കാല്‍ , അഹമ്മദ് ഉപ്പ്, തമ്പാന്‍ അച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു

Post a Comment

0 Comments