കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

 കെഎസ്ആർടിസിയുടെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്‌റ്റോർ റൂമിൽ ഇന്ന് രാവിലെയാണ് സംഭവം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള മെഷീനാണ് പൊട്ടിത്തെറിച്ചത്.


പൊട്ടിത്തെറിച്ച മെഷീൻ നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നു. കെഎസ്ആർടിസിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പുതുതായി വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. 13,500 രൂപയാണ് വില. വിശദമായ പരിശോധന നടക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

0 Comments