കാസർഗോഡ് : കേരള സർക്കാറിന്റെ കീഴിൽ യുവ കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ മുദിരീക്കത്ത് കോട്ടപ്പുറത്തിന് ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി ( ഉമ്മാസ്) കാസറഗോഡ് സ്നേഹാദരവ് നൽകി.
ദഫ്മുട്ട്,വട്ടപ്പാട്ട്,മാപ്പിളപ്പാട്ട് തുടങ്ങിയ മാപ്പിള കലകൾക്ക് സ്കൂൾ കലോത്സവ വേദികളിൽ അദ്ദേഹത്തിന് അനേകം ശിഷ്യൻമാരുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി തലങ്ങളിലും അദ്ദേഹത്തിന്റെ പരിശീലനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കിട്ടുണ്ട്. മാപ്പിളപ്പാട്ട് ഗായകൻ കൂടിയാണ് മുദിരിക്കത്ത്.
ഉമ്മാസ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കത്തിന്റെ അദ്യക്ഷദയിൽ ചേർന്ന പരിപാടിയിൽ മാപ്പിളപ്പാട്ട് നിരൂപകനും റിയാലിറ്റിഷോ വിധികർത്താവുമായ ഫൈസൽ എളേറ്റിൽ ഉപഹാരം കൈമാറി. ചടങ്ങിൽ മൻസൂർ കാഞ്ഞങ്ങാട്,ആദിൽ അത്തു, അസിസ് പുലിക്കുന്ന്,സി എച്ച് ബഷീർ, ഇസ്മായിൽ തളങ്കര,ഷാഫി പള്ളങ്കോട്,അബ്ദുള്ളപടന്ന,കമറുദ്ധീൻകീച്ചേരി, മുരളീധരൻ പരവനുടക്കം,അബ്ദുള്ള ഉദുമ, നിസാർ ബദിര,ഹനീഫ്ഉദുമ ,അസീസ്പിറുതണ, ഇബ്രാഹിം ബള്ളൂർ, രാജേഷ്ഇടുവങ്കാൽ,ഹമീദ് ആവിയിൽ, ടി സി അബ്ദുള്ള,സലാം കലാസാഗർ,സീന കണ്ണൂർ,സിദ്ധീഖ് എരിയാൽ, ഖാലിദ് പള്ളിപ്പുഴ, സി വി മുഹമ്മദ്, നൂർജ വളാഞ്ചേരി, ഇല്യാസ് തനിമ, റിയാസ് പട്ടുറുമാൽ, ശുഹൈബ്ഷാൻ, ഷാക്കിർ ഉദുമ, അനൂപ് മേൽപറമ്പ് , ഗഫൂർ പള്ളിപ്പുഴ, സലീം ബേക്കൽ, പി പി ഷാഫി, റാഷിദ്, താഹിർപള്ളിപ്പുഴ, സലാംകൈനോത്ത്, നസീർസിയാറത്തുങ്കര, മുസ്തഫ മേൽപറമ്പ് , ഉമേഷ്ജാസ്, മഹ്‌റൂഫ്സോങ്ങ്ബോയ്സ് തുടങ്ങിയവർ സംബന്ധിച്ചു.
0 Comments