ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു

LATEST UPDATES

6/recent/ticker-posts

ഫീസടക്കാൻ കഴിഞ്ഞില്ല; പാലക്കാട് ബികോം അവസാന വർഷ വിദ്യാർഥി തൂങ്ങിമരിച്ചു

 


പാലക്കാട്: ജില്ലയിലെ ഉമ്മിനിയിൽ 20-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സുബ്രമഹ്ണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീനയെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. അതേസമയം, ഫീസടക്കാൻ കഴിയാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ബീന ആത്‍മഹത്യ ചെയ്‌തതെന്ന്‌ സഹോദരൻ ബിജു പറഞ്ഞു.


പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയാണ് ബീന. ഇന്നലെ അമ്മ ഫീസടക്കാൻ കോളേജിൽ എത്തിയിരുന്നു. എന്നാൽ, കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. തുടർന്ന് സർവകലാശാലയെ സമീപിക്കാനും കോളേജ് അധികൃതർ പറഞ്ഞിരുന്നു.


ഫീസടക്കാൻ സാധിക്കാത്തതോടെ പരീക്ഷ എഴുതാൻ ആവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ ബിജു പറയുന്നത്. ബീനയുടെ മരണത്തിന് പാലക്കാട് എംഇഎസ് കോളേജ് അധികൃതർ തന്നെയാണ് ഉത്തരവാദികൾ എന്നും ബിജു ആരോപിച്ചു.

Post a Comment

0 Comments