ചിൽഡ്രൻസ് ഹോമില്‍ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു

LATEST UPDATES

6/recent/ticker-posts

ചിൽഡ്രൻസ് ഹോമില്‍ നിന്ന് ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു

 കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയ പെൺകുട്ടികളിൽ ഒരാൾ ആത്‌മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈഞരമ്പ് മുറിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത്. അതേസയമം, കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അടിയന്തിര യോഗം നടന്നുകൊണ്ടിരിക്കുകയാണ്.


ഹോമിൽ മതിയായ സുരക്ഷ ഇല്ലെന്ന് പെൺകുട്ടികൾ പരാതി പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അടിയന്തിര യോഗം ചേരുന്നത്. ചിൽഡ്രൻസ് ഹോമിൽ സുരക്ഷിതരല്ലെന്നും വീട്ടിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ വിട്ടുകിട്ടണമെന്ന പെൺകുട്ടികളിൽ ഒരാളുടെ അമ്മ കളക്‌ടർക്ക് നൽകിയ പരാതിയും യോഗത്തിൽ ചർച്ച ചെയ്യും. പെൺകുട്ടികൾക്ക് പറയാനുള്ളതും ഇന്നത്തെ യോഗത്തിൽ വെൽഫെയർ കമ്മിറ്റി കേൾക്കും.


അതേസമയം, കേസിലെ പ്രതികളയിൽ ഒരാൾ ചേവായൂർ സ്‌റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച കേസിൽ അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും. സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌പി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് റിപ്പോർട് സമര്‍പ്പിക്കുക. കേസിലെ പ്രതി റാഫി ഫെബിൻ കടന്നുകളഞ്ഞ സംഭവത്തിൽ ചേവായൂർ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.

Post a Comment

0 Comments