വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടുപേർ ബേക്കൽ പോലീസിന്റെ പിടിയിൽ

വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടുപേർ ബേക്കൽ പോലീസിന്റെ പിടിയിൽ

 



കാഞ്ഞങ്ങാട്:ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ് നടത്തിയ  മയക്കുമരുന്ന് വേട്ടയിൽ നിരോധിത എംഡി എം എയുടെ വൻ  ശേഖരം പിടികൂടി. രണ്ട് പേരെ മേല്പറമ്പ പോലീസ്  അറസ്റ്റ് ചെയ്തു

സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ  ഭാഗമായാണ്കാസർഗോഡ് ജില്ലയിൽ ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ്  പരിശോധന നടത്തിയത്. ശനിയാഴ്ച മേല്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ  കീഴൂരിലും ചെമ്മനാടും  നടത്തിയ പരിശോധനയിൽ മയക്കുമരുന്നിന്  വൻ ശേഖരമാണ് പിടികൂടിയത്.

കളനാട് കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാൻ 30,  ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദ് എ എം 45യേയും  പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 243: 38ഗ്രാം  മയക്കുമരുന്ന് പിടികൂടി. ഇവരുടെ പേരിൽ  മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


കാസർഗോഡ് ജില്ല പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ സബ് ഡിവിഷൻ ഡി വൈ എസ് പി സി കെ സുനിൽകുമാർ, മേല്പറമ്പ സി ഐ ടി ഉത്തംദാസ്, എസ് ഐ വിജയൻ വി കെ എന്നിവരുടെ നേതൃത്തിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.


പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകുന്നേരം  കീഴൂർ ഷാജഹാന്റെ വീട് പരിശോധന നടത്തിയതിൽ 2ഗ്രാം എംഡി എം എയും  തുടർന്ന് ചന്ദ്രഗിരി പാലത്തിന് സമീപം വ വാഹന പരിശോധനയിൽ ഉബൈദ് എ എം ഓടിച്ച  സ്കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്ന 241.38ഗ്രാം എംഡി എം എയും ഇലക്ട്രോണിക് ത്രാസും പിടികൂടി.


മയക്കുമരുന്ന് വേട്ടയിൽ ഡി വൈ എസ് പി സികെ സുനിൽ കുമാറിനൊപ്പം മേല്പറമ്പ സിഐ ഉത്തംദാസ് ടി, ബേക്കൽ സിഐ വിപിൻ യുപി  ബേക്കൽ എസ് ഐ രാജീവൻ മേല്പറമ്പ എസ് ഐ വിജയൻ  ഗ്രേഡ് എസ് ഐ ജയചന്ദ്രൻ, എ എസ് ഐ അരവിന്ദൻ,  സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ് അജീഷ് പോലീസുകാരായ പ്രജീഷ് പ്രശോഭ് ഷെഫീഖ് പ്രശോഭ് സന്തോഷ് വിനോദ് കുമാർ നിഷാന്ത് അജേഷ് ഉണ്ണികൃഷ്ണൻ  വനിതാ പോലീസുകാരായ ഷീബ ധന്യ സുജാത  എന്നിവരും  പങ്കെടുത്തു.


അറസ്റ്റ് ചെയ്ത പ്രതികളെ  വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർഗോഡ് സെഷൻസ് കോടതിയിൽ ഹാജരാക്കും.അടുത്ത കാലത്ത് പോലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു  ആളുകളെ കുറിച്ചും  കൂടുതലായി അന്വേഷണം ആരംഭിച്ചതായും ഇതിനായി സ്പെഷ്യൽ ആക്ഷൻ ഫോർസ് രൂപികരിച്ചതായി കാസർഗോഡ് ജില്ല പോലീസ് മേധാവി വൈഭവ് സക്സേന   വാർത്ത സമ്മേളനത്തിൽ   അറിയിച്ചു

Post a Comment

0 Comments