LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് വീണ്ടും മയക്കുമരുന്ന് വേട്ട: രണ്ട് യുവാക്കൾ അറസ്റ്റില്‍


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട തുടരുന്നു.  പുലര്‍ച്ചെ ഹോസ്ദുര്‍ഗ്  പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു യുവക്കള്‍ അറസ്റ്റിലായി. ഹോസ്ദുര്‍ഗ് സി.ഐ .കെ പി .ഷൈനും സംഘവും കുശല്‍ നഗറില്‍ ഇന്നലെ പുലര്‍ച്ചെ 1.20 ന് കുശാല്‍നഗറില്‍ നടത്തിയ പരിശോധയില്‍ 260 മില്ലിഗ്രാം എംഡി എം എ യുമായി ഹോസ്ദുര്‍ഗ് ബിച്ച് കുഞ്ഞഹമ്മദിന്റെ മകന്‍ കെ.അറഫാത്ത് (30) അറസ്റ്റ് ചെയ്തു.ഹോസ്ദുര്‍ഗ് എസ് ഐ. കെ. ശ്രീജേഷും സംഘം ഇന്നലെ പുലര്‍ച്ചെ 2.30 ന് മരക്കാപ്പ് കടപ്പുറത്ത് നടത്തിയ പരിശോധനയില്‍

1: 380 ഗ്രാം എം ഡി എം എ യുമായി   മരക്കാപ്പിലെ മോഹനന്റെ മകന്‍ ശ്യാംമോഹനന്‍ (30)നെയും അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 59 ആര്‍ 4651 നമ്പര്‍ ബുള്ളറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇന്ന് ഹോസ്ദുര്‍ഗ്  കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ എസ് ഐ. സുവര്‍ണ്ണന്‍ , സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രബേഷ് ,കമ്മല്‍കുമാര്‍  എന്നിവരുമുണ്ടായിരുന്നു.

Post a Comment

0 Comments