കേരളാ റിപോര്‍ട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സണ്‍സ് കാഞ്ഞങ്ങാട് സോണ്‍ പ്രതിഷേധ സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

കേരളാ റിപോര്‍ട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സണ്‍സ് കാഞ്ഞങ്ങാട് സോണ്‍ പ്രതിഷേധ സംഗമം നടത്തി



കാഞ്ഞങ്ങാട്: മീഡിയ വണ്‍ ചാനലിന്റെ സം പ്രേഷണവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരളാ റിപോര്‍ട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സണ്‍സ് കാഞ്ഞങ്ങാട് സോണ്‍ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാധ്യമം ജില്ലാ ബ്യൂറോ ചീഫുമായ രവീന്ദ്രന്‍ രാവണീശ്വരം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം ജന.സെക്രട്ടറി ജോയി മാരൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി. കെ നാരയണന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലം, ഷക്കീബ് മുഹമ്മദ്, സുരേഷ് മടിക്കൈ, ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments